സപ്ളൈകോ ജീവനക്കാര്‍ക്കു ക്ഷേമപദ്ധതി: മന്ത്രി അനൂപ്
സപ്ളൈകോ ജീവനക്കാര്‍ക്കു  ക്ഷേമപദ്ധതി: മന്ത്രി അനൂപ്
Sunday, May 31, 2015 12:49 AM IST
കൊച്ചി: സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്കായി വിവിധ ക്ഷേമപദ്ധതികള്‍ പരിഗണനയിലാണെന്നു ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം സപ്ളൈകോ ദിനം-2015 എറണാകുളം ടൌണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതുജനസേവന സംരംഭമായ സപ്ളൈകോയ്ക്കു ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത സേവനം കാഴ്ചവയ്ക്കാന്‍ കഴിയണം. കൃത്യനിര്‍വഹണത്തില്‍ ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണംചെയ്തു കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കണം. ഗുണമേന്മയാര്‍ന്ന സാധനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള സപ്ളൈകോയുടെ ശ്രമങ്ങള്‍ വിജയിക്കാന്‍ ജീവനക്കാരുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


സപ്ളൈകോ മാനേജിംഗ് ഡയറക്ടര്‍ എ.ടി. ജയിംസ്, കമ്മീഷണര്‍ ശ്യാം ജഗന്നാഥന്‍, വിജിലന്‍സ് ഓഫീസര്‍ ഷംസു ഇല്ലിക്കല്‍, ജനറല്‍ മാനേജര്‍ പി.എസ്. അനില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.