സാന്ത്വന പരിചരണ പ്രവര്‍ത്തകരുടെ സംഗമം തുടങ്ങി
Sunday, May 31, 2015 12:49 AM IST
കണ്ണൂര്‍: രോഗത്താലും പ്രായാധിക്യത്താലും അവശതയനുഭവിക്കുന്നവരെ പരിപാലിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ സമാനതകളില്ലാത്ത സേവനമാണു നടത്തുന്നതെന്നു പി.കെ. ശ്രീമതി എംപി. സാന്ത്വന പരിചരണ സന്നദ്ധപ്രവര്‍ത്തകരുടെ സംസ്ഥാനതല സംഗമം കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി.

സാന്ത്വന പരിചരണ മേഖലയില്‍ സര്‍ക്കാര്‍ സംവിധാനത്തിനു പുറമെ ആയിരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവശതയനുഭവിക്കുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സാന്ത്വന പരിചരണ പ്രവര്‍ത്തകരുടെ സേവനം ഏറെ ആശ്വാസം പകരുന്നുണ്െടന്നും പി.കെ ശ്രീമതി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കെ.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. നാരായണന്‍, ഡോ. അനില്‍ പലേരി, സുനില്‍ മാങ്ങാട്ടിടം, സി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ സന്നദ്ധ പ്രവര്‍ത്തക സാന്ത്വന പരിചരണവും സര്‍ക്കാര്‍തല പ്രവര്‍ത്തനവും ഒരു അവലോകനം എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.