ചെറുവള്ളിയില്‍ വിമാനത്താവളം വേണമെന്ന്
Sunday, May 31, 2015 12:48 AM IST
കോട്ടയം: കേരള സര്‍ക്കാര്‍ ഏറ്റെടുത്ത എരുമേലി ചെറുവള്ളി എസ്റേറ്റില്‍ അയ്യപ്പഭക്തര്‍ക്കുവേണ്ടി ശബരി അന്തര്‍ദേശീയ വിമാനത്താവളം സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് (നാണലിസ്റ്) ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു ആവശ്യപ്പെട്ടു. ഭൂമി സര്‍ക്കാരിന്റേതായിരിക്കെ നെടുമ്പാശേരി മാതൃകയില്‍ വിമാനത്താവളം നിര്‍മിക്കാനാവും.

ഇഴഞ്ഞുനീങ്ങുന്ന ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരളത്തില്‍ ആരംഭിക്കുന്ന എയിംസ് കോട്ടയത്ത് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നോബിള്‍ മാത്യു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്ക്കു നിവേദനം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.