വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ദര്‍ശന അക്കാഡമി
വിദ്യാഭ്യാസ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ദര്‍ശന അക്കാഡമി
Sunday, May 31, 2015 12:46 AM IST
കോട്ടയം: രാജ്യങ്ങള്‍ ക്ളാസ്മുറികളിലാണ് രൂപപ്പെടുന്നത്. വിദ്യാഭ്യാസമാണ് വ്യക്തികളുടെയും രാഷ്ട്രത്തിന്റെയും ഭാവിനിര്‍ണയിക്കുക. ഉന്നതനിലവാരമുള്ള ചിന്തയും തീരുമാനങ്ങളുമാണു പുതിയ വിദ്യാഭ്യാസ രീതിയില്‍ അവലംബിക്കേണ്ടത്. ഈ വീക്ഷണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഭാരതത്തിലെ ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭയായ സിഎംഐ സഭയുടെ സ്ഥാപകപിതാവായ വിശുദ്ധ ചാവറയച്ചന്റെ പൈതൃകം ഉള്‍ക്കൊണ്ട് മൂന്നു പതിറ്റാണ്ടു മുമ്പ് സ്ഥാപിതമായ ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ഭാഗമായി ദര്‍ശന അക്കാഡമി രൂപംകൊണ്ടത്.

കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണു വിദ്യാഭ്യാസ മേഖല കടന്നുപോകുന്നത്. മികച്ച സാഹചര്യങ്ങളും പണവും സ്വാധീനവും ഉള്ളവര്‍ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കയറിക്കൂടുവാനുള്ള സാധ്യത നിലനില്‍ക്കുന്നു. പക്ഷേ പഠനമികവ് ഉണ്െടങ്കിലും സാഹചര്യങ്ങളും സാമ്പത്തിക പ്രതിസന്ധികളും കാരണം അര്‍ഹതപ്പെട്ടവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ പഠിക്കുവാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ പഠിപ്പിച്ച വിശുദ്ധ ചാവറ പിതാവിന്റെ ദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് സിഎംഐ സഭാ വൈദികര്‍ നേതൃത്വം നല്കുന്നതാണ് ദര്‍ശന അക്കാഡമി.

21 വര്‍ഷം മുമ്പ് ആരംഭിച്ച ദര്‍ശന അക്കാഡമി 2008-ല്‍ എന്‍ട്രന്‍സ് കോച്ചിംഗിലൂടെ എന്‍ജിനിയറിംഗില്‍ ഒന്നാം റാങ്കും മെഡിക്കല്‍ വിഭാഗത്തില്‍ രണ്ടാം റാങ്കും 2011-ല്‍ എന്‍ജിനിയറിംഗില്‍ (എസ്ടി) ഒന്നാം റാങ്കും 2013-ല്‍ എഐഐഎംഎസ് പരീക്ഷയ്ക്ക് കേരളത്തില്‍നിന്നു മൂന്നാം റാങ്കും നേടിയത്. കര്‍മനിരതമായ നേതൃപാടവത്തിന്റെയും പ്രതിഭാസമ്പന്നമായ അധ്യാപകരുടെയും മികവിലാണ്. സാധാരണ കുട്ടികളില്‍നിന്ന് അസാധാരണ വിജയം എന്നതാണു ദര്‍ശനയുടെ പ്രത്യേകത. പ്രതിഭയും പരിചയസമ്പന്നതയും നിറഞ്ഞ ഫാക്കല്‍റ്റിയിലൂടെ ദര്‍ശന ഐഇഎല്‍ടിഎസ് കോച്ചിംഗ് സെന്റര്‍ ഏഷ്യയിലെ ഏറ്റവും മികച്ച ഇംഗ്ളീഷ് കോച്ചിംഗ് സെന്ററായി മാറി. 2013-ല്‍ കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ആരംഭിച്ച ദര്‍ശന ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. കംപ്യൂട്ടര്‍ സാക്ഷരത നല്കുവാന്‍ സി-ഡിറ്റ് അംഗീകാരത്തോടെ നടത്തുന്ന ദര്‍ശന സ്കൂള്‍ ഓഫ് കംപ്യൂട്ടേഴ്സിനും ടൂറിസം രംഗത്തെ അനന്തസാധ്യതകള്‍ക്കു ഒരു വാതായനമായി ദര്‍ശന ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും തിലകക്കുറിയായി വിരാജിക്കുന്നു.


വിശുദ്ധ ചാവറയച്ചന്റെ ദര്‍ശനങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ വരുത്തിയ സമൂലമായ മാറ്റംപോലെ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് മെഡിക്കല്‍ എന്‍ജിനീയറിംഗ് മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ട മികച്ച പരിശീലനവും മാര്‍ഗദര്‍ശനവും നല്കുക എന്നതാണ് ദര്‍ശനയുടെ ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.