നെല്ലുവില കുടിശിക നല്കിയില്ലെങ്കില്‍ സമരം
Sunday, May 31, 2015 12:45 AM IST
കോട്ടയം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എന്നീ ജില്ലകളിലെ കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി വിതരണംചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നു കേരള നെല്‍കര്‍ഷക യൂണിയന്‍-എം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് 20നുശേഷം സംഭരിച്ച നെല്ലിന്റെ വില ഇതുവരെ നല്കിയിട്ടില്ല. പണം ഉടന്‍ വിതരണം ചെയ്തില്ലെങ്കില്‍ കേരള നെല്‍കര്‍ഷക യൂണിയന്‍-എം സമരത്തിനിറങ്ങും. നെല്‍ക്കര്‍ഷക യൂണിയന്‍-എം സംസ്ഥാന പ്രസിഡന്റ് ജോസ് കോയിപ്പള്ളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എസ്. ബേബി കരിക്കംപള്ളി, ജിക്കു കുര്യാക്കോസ്, ജോസ് ചുങ്കപ്പര, തങ്കച്ചന്‍ കിഴക്കേതയ്യില്‍, ജോസി കുര്യന്‍, ജേക്കബ് ഉമ്മന്‍, ജോണിച്ചന്‍ മണലിയില്‍, സുരാജ് കിഴക്കേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.