ഓപ്പറേഷന്‍ സുരക്ഷയില്‍ അറസ്റിലായത് 64,166 പേര്‍
Sunday, May 31, 2015 12:44 AM IST
തിരുവനന്തപുരം: ഓപ്പറേഷന്‍ സുരക്ഷ പദ്ധതി മൂന്നു മാസം പിന്നിടുമ്പോള്‍ ക്രമസമാധാനരംഗത്തു മികച്ച മുന്നേറ്റമെന്നു ആഭ്യന്തരവകുപ്പ്. സാമൂഹ്യവിരുദ്ധരും ഗുണ്ടകളും ഉള്‍പ്പെടെ 64,166 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരവും (കാപ്പ), ഗുണ്ട-റൌഡി ലിസ്റില്‍പെട്ട് ഒളിവില്‍ കഴിയുന്നവരും ക്രമസമാധാനത്തിനു വന്‍ ഭീഷണി ഉയര്‍ത്തുന്നവരുമായ കുപ്രസിദ്ധ ഗുണ്ടകള്‍ ഉള്‍പ്പെടെ 2,678 പേര്‍ ഇതുമായി ബന്ധപ്പെട്ടു പിടിയിലായി. അക്രമം, വധശ്രമം, കൊലപാതകം തുടങ്ങി ഐ.പി.സി 326, 308, 307, 302 കേസുകളുമായി ബന്ധപ്പെട്ട് 1,156 പേരാണു കസ്റഡിയിലായത്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം നിയമനടപടികളില്‍നിന്ന് ഒഴിഞ്ഞുമാറി നടന്നവരും ഐ.പി.സി 356, 365, 366, 376 പ്രകാരവും കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോസ്കോ ആക്ട് പ്രകാരവും കേസെടുത്ത 596 പേരും അബ്കാരി ആക്ട്, ലഹരി വസ്തു വിപണന വിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണല്‍ ഖനനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 1,987 പേരും അറസ്റിലായി.


ട്രാഫിക് കേസുകളിലൊഴികെ മറ്റു കേസുകളുമായി ബന്ധപ്പെട്ടു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള 40,885 പ്രതികളെ ഇക്കാലയളവില്‍ അറസ്റ് ചെയ്തു.

കവര്‍ച്ച, മോഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഐപിസി 379, 380, 392, 394, 395, 397 സെക്ഷനുകള്‍ പ്രകാരം 1,130 പേര്‍ പിടിയിലായി. സി.ആര്‍.പി.സി 107 പ്രകാരം കുറ്റകൃത്യങ്ങള്‍ തടയാനും നല്ല നടപ്പിനുമായി 1,393 പേര്‍ക്കെതിരേ നടപടി ആരംഭിച്ചു.

കാപ്പപ്രകാരം റേഞ്ച് ഐജിമാര്‍ 38 പേര്‍ക്കെതിരേ നടപടി തുടങ്ങി. കാപ്പ ആക്ട് സെക്ഷന്‍ മൂന്നു പ്രകാരം 3,392 പേര്‍ക്കെതിരേയുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ തീരുമാനത്തിനു സമര്‍പ്പിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ മേയ് 30വരെ ഏറ്റവും കൂടുതല്‍ പേര്‍ പോലീസ് പിടിയിലായതു തിരുവനന്തപുരം റേഞ്ചിലാണ് -22,299 പേര്‍.

കൊച്ചി -13398, തൃശൂര്‍ - 10914, കണ്ണൂര്‍- 17555 എന്നിങ്ങനെയാണു മറ്റു റേഞ്ചുകളിസല്‍നിന്നു കസ്റഡിയിലായവരെന്നും മന്ത്രി രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.