പോലീസ് തലപ്പത്തുനിന്ന് ആരെയും സ്ഥലം മാറ്റിയിട്ടില്ല: ചെന്നിത്തല
പോലീസ് തലപ്പത്തുനിന്ന്  ആരെയും സ്ഥലം മാറ്റിയിട്ടില്ല: ചെന്നിത്തല
Sunday, May 31, 2015 12:41 AM IST
തിരുവനന്തപുരം: പോലീസ് തലപ്പത്തുനിന്ന് ആരെയും സ്ഥലംമാറ്റിയിട്ടില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ടു ഡിജിപിമാര്‍ വിരമിച്ച ഒഴിവിലേക്കു രണ്ടു എഡിജിപിമാര്‍ക്കു പ്രമോഷന്‍ നല്കുക മാത്രമാണു ചെയ്തത്. അല്ലാതെ എഡിജിപി ജേക്കബ് തോമസിനെ സ്ഥലംമാറ്റിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കാളപെറ്റെന്നു കേള്‍ക്കുമ്പോഴേ കയറെടുക്കുന്ന സ്വഭാവമാണു പ്രതിപക്ഷനേതാവിനുള്ളത്. കണ്‍സ്യൂമര്‍ ഫെഡ് മുന്‍ എംഡിക്കെതിരേ നടപടി സ്വീകരിക്കാഞ്ഞതു വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഏതൊരു ഉദ്യോഗസ്ഥനെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതു വ്യക്തമായ റിപ്പോര്‍ച്ച് ലഭിച്ചശേഷം മാത്രമായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.