പല്ലി വാലു മുറിക്കുന്നതുപോലെ നേതാക്കള്‍ ഭൂതകാലം മറക്കരുതെന്നു കെഎസ്യു
Sunday, May 31, 2015 12:41 AM IST
തിരുവനന്തപുരം: അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു ഫേസ്ബുക്കിലൂടെ മറുപടിയുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി.

പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു. എന്നാല്‍, ഇതു കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ല എന്ന കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം കെഎസ്യു പ്രവര്‍ത്തകരെ ഏറെ വേദനിപ്പിച്ചു. ഇന്നലെകളില്‍ കെഎസ്യുവിനെക്കുറിച്ച് ഇടിമുഴക്കം പോലെ അഭിപ്രായപ്രകടനം നടത്തിയ നേതാക്കള്‍ പല്ലി വാലു മുറിച്ചു കളയുന്നതു പോലെ ഭൂതകാലത്തെ മുറിച്ചുകളയരുതെന്ന് അഭ്യര്‍ഥിക്കുന്നുവെന്നാണു ജോയിയുടെ പോസ്റില്‍ പറയുന്നത്.


അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥനു വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണു ഫേസ്ബുക്ക് പോസ്റ് തുടങ്ങുന്നത്. ശബരിയുടെ വിജയത്തിനായി കെഎസ്യു പ്രവര്‍ത്തകര്‍ ഒരു മെയ്യായി പ്രവര്‍ത്തിക്കുമെന്നും പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.