പഞ്ചവത്സര എംഎസ്സി ഇലക്ട്രോണിക് മീഡിയ പ്രോഗ്രാം
Saturday, May 30, 2015 12:37 AM IST
തിരുവനന്തപുരം: ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയോടു അഫിലിയേറ്റ് ചെയ്തിട്ടുള്ള മഞ്ഞാലുമൂട് നാരായണഗുരു കോളജ് ഓഫ് എന്‍ജിനിയറിംഗിലെ പഞ്ചവത്സര എംഎസ്സി ഇലക്ട്രോണിക് മീഡിയ പ്രോഗ്രാമിനു പ്ളസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.

ടിവി, ചലച്ചിത്ര നിര്‍മാണ മേഖ ലകളിലെ എല്ലാ ടെക്നോളജികളും ക്രിയേറ്റീവ്വര്‍ക്കുകളും പ്രിന്റ്, റേഡിയോ, വീഡിയോ മീഡിയകള്‍ക്കാവ ശ്യമായ വിദ്യകളുമെല്ലാം അഞ്ചു വര്‍ഷത്തെ കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ സെമസ്റര്‍കളിലും മൂന്നു പ്രാക്ടിക്കലുകളും സെമസ്റര്‍ അവസാനത്തില്‍ പ്രോജ ക്ടുകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച തൊഴില്‍ സാ ധ്യതയുള്ള കോഴ്സാണിതെന്ന് കോളജ് അധികൃതര്‍ അവകാശപ്പെടുന്നു.ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയുടെ മെയിന്‍ കാമ്പസിലും നാരായണഗുരു കോളജ് ഓഫ് എന്‍ജിനിയറിംഗ് മഞ്ഞാലുമൂട്ടിലും മാത്രമാണ് ഈ പ്രോഗ്രാം ഉള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.