വ്യത്യസ്ത പഠനപദ്ധതികളുമായി സംസ്കൃത വാഴ്സിറ്റി
Saturday, May 30, 2015 12:36 AM IST
കൊച്ചി: പത്രപ്രവര്‍ത്തന, പാരിസ്ഥിതിക കോഴ്സുകളടക്കം വ്യത്യസ്തവും കാലത്തിനു യോജിക്കുന്നതുമായ പഠനപദ്ധതികള്‍ തുടങ്ങാന്‍ സംസ്കൃത സര്‍വകലാശാല അക്കാഡമിക് കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ബിഎ പ്രോഗ്രാം സിലബസ് റീസ്ട്രക്ചറിംഗിനും പുതിയ പാഠ്യരീതികള്‍ സ്വീകരിക്കുന്നതിനും അംഗീകാരമായി. വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ്കുമാറിന്റെ അധ്യക്ഷതയിലാണു യോഗം നടന്നത്.

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്ന കോഴ്സ് ആരംഭിക്കാനാണു തീരുമാനം. മാധ്യമരംഗത്തെ നൂതനപ്രവണതകളും സങ്കേതങ്ങളും പരിചയപ്പെടുത്തുന്ന കോഴ്സായിരിക്കും ഇത്. കൂടാതെ ഡിപ്ളോമ ഇന്‍ ആയുര്‍വേദ ആന്‍ഡ് സ്പാ മാനേജ്മെന്റ് കോഴ്സ് തുടങ്ങും തൊഴില്‍സാധ്യത കണക്കിലെടുത്താണു കോഴ്സിന്റെ സിലബസ് വിഭാവനം ചെയ്തിരിക്കുന്നത്. യുജിസിയുടെ നിര്‍ദേശപ്രകാരം എന്‍വയോണ്‍മെന്റല്‍ സ്റഡീസില്‍ ആറു മാസത്തെ ഓപ്പണ്‍ കോഴ്സും ആരംഭിക്കും. സര്‍ക്കാരിന്റെ അനുവാദത്തോടെ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ തുടങ്ങും. വിദ്യാര്‍ഥിസംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. അക്കാഡമിക് കൌണ്‍സില്‍ യോഗത്തില്‍ ഗവര്‍ണറുടെ പ്രതിനിധികള്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.