പോലീസ് സംരക്ഷണം ആവശ്യപ്പെട്ട റസീഫിന്റെ ഹര്‍ജി തീര്‍പ്പാക്കി
Saturday, May 30, 2015 12:35 AM IST
കൊച്ചി: ബാര്‍ കോഴ സംബന്ധിച്ച് എക്സൈസ് മന്ത്രി കെ. ബാബുവിനെതിരേ മൊഴി നല്‍കിയതിന്റെ പേരില്‍ ഭീഷണി നേരിടുന്നതിനാല്‍ പോലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ടു കേരള ചേംബര്‍ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് എം. റസീഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. റസീഫിന്റെ പരാതി സംബന്ധിച്ചും റസീഫ് സാക്ഷിയായ കേസിലും അന്വേഷണം പുരോഗമിക്കുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇനിയും ഭീഷണി ഉണ്ടായാല്‍ പരാതി കൊടുക്കാമെന്നും ഇതിന്മേല്‍ നടപടിയെടുക്കണമെന്നും ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.