കള്ളുഷാപ്പിലെ കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞു
കള്ളുഷാപ്പിലെ കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞു
Saturday, May 30, 2015 12:34 AM IST
ആലപ്പുഴ: കള്ളുഷാപ്പിലുണ്ടായ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ആറുപ്രതികളെ തിരിച്ചറിഞ്ഞു. തുമ്പോളി റെയില്‍വേസ്റ്റേഷനു സമീപം തീര്‍ഥശേരിയിലുള്ള കള്ളുഷാപ്പിലുണ്ടായ സംഭവത്തില്‍ തുമ്പോളി തൈപ്പറമ്പില്‍ കൊച്ചുകുട്ടന്‍ എന്നു വിളിക്കുന്ന സാബുവാണ്(20) മരിച്ചത്. കഴിഞ്ഞദിവസം രാത്രി 7.30നായിരുന്നു സാബുവിനും സുഹൃത്ത് തുമ്പോളി പള്ളിപ്പറമ്പില്‍ ജസ്റിനും(36) കുത്തേറ്റത്.

മുന്‍വൈരാഗ്യമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. നെഞ്ചിലും കഴുത്തിലും തലയ്ക്കു പിന്നിലും കുത്തേറ്റ സാബുവിനെ ജനറല്‍ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 10.30ഓടെ മരിക്കുകയായിരുന്നു. ജസ്റ്റിന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പ്രതികള്‍ പ്രദേശത്തുതന്നെ ഉള്ളവരാണെന്ന് പോലീസ് പറഞ്ഞു. മുമ്പും ഇവര്‍ തമ്മില്‍ വാക്കേറ്റവും അടിപിടിയും ഉണ്ടായിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.