സെക്യൂരിറ്റി ഡെപ്പോസിറ്റ് വര്‍ധനയ്ക്കു സ്റേ
Saturday, May 30, 2015 12:33 AM IST
കോട്ടയം: ഇക്കൊല്ലത്തെ സംസ്ഥാന ധനകാര്യബില്ലില്‍ പണമിടപാടു സ്ഥാപനങ്ങളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 50 ശതമാനം വര്‍ധിപ്പിച്ച നടപടി ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷനിലെ അംഗങ്ങള്‍ക്ക് സ്റേചെയ്ത് ഹൈക്കോടതി ഉത്തരവായി. ബജറ്റ് നിര്‍ദേശത്തിനെതിരേ അസോസിയേഷന്‍ ഫയല്‍ ചെയ്ത റിട്ട് പരിഗണിച്ചാണ് ഈ ഉത്തരവ്. ജസ്റീസ് കെ.വിനോദ് ചന്ദ്രന്റെ ബഞ്ചിലായിരുന്നു കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.