വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാള്‍ എട്ടിന്; ഇന്നു കൊടിയേറും
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാള്‍ എട്ടിന്; ഇന്നു കൊടിയേറും
Saturday, May 30, 2015 12:31 AM IST
മാള: കുടുംബങ്ങളുടെ മധ്യസ്ഥ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുനാളിനു കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്നു കൊടിയേറും. ജൂണ്‍ എട്ടിനാണു തിരുനാള്‍. ഇന്നു വൈകിട്ട് 3.30നു മാര്‍ ജെയിംസ് പഴയാറ്റില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. ഫാ. ടോം മാളിയേക്കല്‍, ഫാ. വിന്‍സെന്റ് ചാലിശേരി എന്നിവര്‍ സഹകാര്‍മികരായിരിക്കും. ലദീഞ്ഞ്, ദീപം തെളിക്കല്‍, ദിവ്യബലി, നവനാള്‍ പ്രാര്‍ഥന എന്നിവയും നടത്തും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകിട്ട് 3.30ന്റെ ദിവ്യബലിക്കും നവനാള്‍ പ്രാര്‍ഥനകള്‍ക്കും ഫാ. ലിജോ കരുത്തി, ഫാ. ജോയ് പാല്യേക്കര, ഫാ. ജോണ്‍ ജോസഫ് ആളൂര്‍, ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫാ. ജോര്‍ജ് തെക്കേക്കര, ഫാ. ബെന്നി ചെറുവത്തൂര്‍, ഫാ. സിജോ പുത്തൂര്‍, ഫാ. ജോര്‍ജ് കോമ്പാറ, ഫാ. ജോസ് ഇരുമ്പന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കുമെന്നു ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഉദയ സിഎച്ച്എഫ് കുഴിക്കാട്ടുശേരി തീര്‍ഥാടന കേന്ദ്രത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തിരുനാള്‍ ദിനമായ ജൂണ്‍ എട്ടിനു രാവിലെ 9.20നു നടക്കുന്ന നേര്‍ച്ച ഊണ് വെഞ്ചരിപ്പിനും തുടര്‍ന്നു നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കും ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്കു മൂന്നിനു നടക്കുന്ന ദിവ്യബലിക്കു ഫാ. ലാസര്‍ കുറ്റിക്കാടന്‍ കാര്‍മികനായിരിക്കും. തുടര്‍ന്നു നടത്തുന്ന തിരുശേഷിപ്പു വണക്കത്തിനും പ്രദക്ഷിണത്തിനും തീര്‍ഥാടന കേന്ദ്രം പ്രമോട്ടര്‍ ഫാ. വിന്‍സെന്റ് ചാലിശേരി നേതൃത്വം നല്‍കും.


ജൂണ്‍ 15ന് എട്ടാമിടം ആഘോഷിക്കും. അന്നേദിവസം വൈകിട്ട് 3.30ന് ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം, തിരുശേഷിപ്പുവണക്കം എന്നിവ നടത്തും. ഫാ. ആന്റു ആലപ്പാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ദിനത്തില്‍ കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി മുപ്പതിനായിരത്തിലധികം ഭക്തര്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥത തേടി കുഴിക്കാട്ടുശേരി തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മദര്‍ ജനറല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തിരുനാള്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ബെന്നി ചെറുവത്തൂര്‍, പ്രമോട്ടര്‍ ഫാ. വിന്‍സെന്റ് ചാലിശേരി, ജനറല്‍ കണ്‍വീനര്‍മാരായ സിസ്റര്‍ പുഷ്പ സിഎച്ച്എഫ്, ആന്റണി പയ്യപ്പിള്ളി, വൈസ് പോസ്റുലേറ്റര്‍ സിസ്റര്‍ റോസ്മിന്‍ മാത്യു സിഎച്ച്എഫ്, സിസ്റര്‍ ദിവ്യ സിഎച്ച്എഫ്, സിസ്റര്‍ റോസ് ബാസ്റ്യന്‍ സിഎച്ച്എഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.