'ടി.പി-51' തിയറ്ററുകളിലേക്ക്
Saturday, May 30, 2015 12:30 AM IST
കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരന്‍ വധവും തുടര്‍സംഭവങ്ങളും പ്രമേയമാക്കി ഒരുക്കിയ ടി.പി- 51 സിനിമ 12ന് തിയറ്ററുകളിലെത്തും. നാല്പത്തഞ്ചു കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. നവാഗതനായ മൊയ്തു താഴത്താണു സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.പല കേന്ദ്രങ്ങളില്‍നിന്നുമുള്ള വെല്ലുവിളികള്‍ അതിജീവിച്ചാണു സിനിമയൊരുക്കിയതെന്നും പ്രലോഭനങ്ങളും ഭീഷണിയും ഇപ്പോഴും തുടരുന്നതായും മൊയ്തു താഴത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടി.പിയുടെ കര്‍മമണ്ഡലങ്ങളായിരുന്ന ഒഞ്ചിയം, ഏറാമല, ഓര്‍ക്കാട്ടേരി, വടകര എന്നിവിടങ്ങളിലും തൊടുപുഴയിലുമായാണു സിനിമ ചിത്രീകരിച്ചത്.


ടി.പിയുടെ രൂപസാദൃശ്യമുള്ള രമേഷ് വടകരയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദേവി അജിത്ത്, റിയാസ്ഖാന്‍, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍ എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.