ക്ളറിക്കല്‍ തസ്തിക പ്രമോഷന്‍ നടപ്പിലാക്കണമെന്നു കെഎച്ച്എല്‍ഒ
Saturday, May 30, 2015 12:25 AM IST
കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ഉത്തരവിറക്കിയ ക്ളറിക്കല്‍ പ്രമോഷന്‍ ഹയര്‍സെക്കന്‍ഡറിയിലും നടപ്പിലാക്കണമെന്നു കേരള ഹയര്‍സെക്കന്‍ഡറി ലാബ് അസിസ്റന്റ്സ് ഓര്‍ഗനൈസേഷന്‍ (കെ.എച്ച്എല്‍ഒ) സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

യോഗ്യരായ അസിസ്റന്റുമാരുടെ സീനിയോറിറ്റി ലിസ്റ് തയാറാക്കി പ്രമോഷന്‍ നല്‍കാനുള്ള ക്രമീകരണം വേഗത്തിലാക്കണമെന്നും ഡെപ്യൂട്ടേഷന്‍, ദിവസവേതന വ്യവസ്ഥയിലുള്ള നിയമനം നിര്‍ത്തലാക്കി ഈ ഒഴിവുകളില്‍ സ്ഥിരനിയമനം നടത്താനും നിശ്ചിത ശതമാനം പ്രമോഷന്‍ ലാബ് അസിസ്റന്റുമാര്‍ക്കു നല്‍കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. ലാബ് അസിസ്റന്റുമാരുടെ റെഗുലറൈസേഷന്‍, പ്രൊബേഷന്‍ എന്നിവയ്ക്കായി നല്‍കിയ അപേക്ഷകള്‍ തീര്‍പ്പാക്കാതെ കിടക്കുകയാണ്.


ലാബ് അസിസ്റന്റുമാരുടെ സെക്ഷന്‍ കൈകാര്യം ചെയ്യുന്നതിനു ഡയറക്ടറേറ്റില്‍ സ്ഥിരം ജീവനക്കാരില്ലാത്തതാണ് ഈ അനാസ്ഥയുടെ കാരണം. ഇതു അവസാനിപ്പിക്കണമെന്നും ലാബ് അസിസ്റന്റുമാര്‍ക്കു തൊഴിലിനു സഹായകമായ ഇന്‍ സര്‍വീസ് കോഴ്സ് നല്‍കാനുള്ള നടപടി തുടങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.