ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടികയ്ക്ക് അംഗീകാരം
Friday, May 29, 2015 10:40 PM IST
തിരുവനന്തപുരം: ജില്ലാ ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടികയ്ക്ക് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗീകാരം നല്‍കി. ഇതിനുപുറമെ ഹൈക്കോടതി രജിസ്ട്രാറായി ചുമതല നോക്കിയിരുന്ന എസ്.ജഗദീശിനെ സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രൈബ്യൂണലായി നിയമിച്ചു.

എറണാകുളം സിബിഐ കോടതി മൂന്നായി ബി. കലാംപാഷയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജഡ്ജിയായി വി.ഷെര്‍സിയും തിരുവനന്തപുരം കുടുംബ കോടതി ജഡ്ജിയായി എസ്.മോഹന്‍ദാസും ചുമതലയേല്‍ക്കും. മറ്റു മാറ്റങ്ങള്‍: ജോര്‍ജ് മാത്യു (പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി -കൊല്ലം), അനീ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി -ആലപ്പുഴ), കെ.ബാബു (അഡീ; ജില്ലാ ജഡ്ജി -കോട്ടയം), പി.നന്ദകൃഷ്ണന്‍ (പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി -തൃശൂര്‍), അശോക് മേനോന്‍ (പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി -പാലക്കാട്), ആര്‍.നാരായണ പിഷാരടി (പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി -കല്‍പ്പറ്റ), ടി.വി. അനില്‍കുമാര്‍ (പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി -തലശേരി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.