ഡോ. കെ. ശിവന്‍ വിഎസ്എസ്സി ഡയറക്ടര്‍
ഡോ. കെ. ശിവന്‍ വിഎസ്എസ്സി ഡയറക്ടര്‍
Friday, May 29, 2015 12:10 AM IST
തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറ ക്ടറായി ഡോ. കെ. ശിവനെ നിയമിച്ചു. ജൂണ്‍ ഒന്നിനു വിഎസ്എസ്സി ഡയറക്ടറായി ചുമതലയേല്‍ക്കും. എം. ചന്ദ്രദത്തന്‍ വിരമിക്കുന്ന ഒഴിവിലാണു നിയമനം.

നാഗര്‍കോവില്‍ സ്വദേശിയായ ശിവന്‍ 1982ലാണ് ഐഎസ്ആര്‍ഒ യില്‍ ചേര്‍ന്നത്. പിഎസ്എല്‍വി യുടെ വിക്ഷേപണവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ജിഎസ്എല്‍വിയുടെ പ്രൊജക്ട് ഡയറക്ടറുമായിരുന്നു. ജിഎസ്എല്‍വി എംകെ 3യുടെ ക്രയോജനിക് എന്‍ജിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.