എംജി ബിരുദം: ആദ്യദിനം 25,000 പേര്‍ രജിസ്റര്‍ചെയ്തു
Friday, May 29, 2015 12:09 AM IST
കോട്ടയം: എംജി വാഴ്സിറ്റി ബിരുദ ഏകജാലക പ്രവേശനത്തിന്റെ ഒന്നാം ദിവസം 25,000 പേര്‍ ഓണ്‍ലൈനായി രജിസ്റര്‍ ചെയ്തു. 12,500 പേര്‍ ഫീസ് അടച്ചു. സാങ്കേതിക പിഴവുകളൊന്നും ഉണ്ടായിട്ടില്ല. പരാതി പരിഹരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഏകജാലകത്തിലുള്ള വിവിധ കോളജുകളിലെ കോഴ്സുകളുടെ സംവരണം തിരിച്ചുള്ള സീറ്റ് വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ട്.

ഓപ്ഷനുകള്‍ നല്‍കുന്നതിനു മുമ്പ് ഇതു ശ്രദ്ധിക്കണം. ജൂണ്‍ ഏഴു വരെയാണു രജിസ്ട്രേഷന്‍. ഓരോ കോളജിലെയും അക്കാഡമിക് പ്രോഗ്രാം, സീറ്റുകളുടെ എണ്ണം ഇവ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രോസ്പെക്ടസിന്റെ സംക്ഷിപ്ത രൂപം മലയാളത്തിലും നല്‍കിയിട്ടുണ്ട്. എസ്ബിടി ശാഖകള്‍ വഴി മാത്രം അപേക്ഷാ ഫീസ് അടയ്ക്കണം. അപേക്ഷാ ഫീസ് അടച്ച് ഏതാനും മണിക്കൂറുകള്‍ക്കു ശേഷമേ രജിസ്ട്രേഷന്‍ സാധ്യമാകൂ.


ഓണ്‍ലൈന്‍ രജിസ്ട്രേഷനുവേണ്ടി വിപുലമായ സംവിധാനങ്ങള്‍ എല്ലാ അഫിലിയേറ്റഡ് കോളജുകളിലും യൂണിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും കൂടാതെ ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റന്‍ഷന്റെ കോട്ടയം, പത്തനംതിട്ട, മുരിക്കാശേരി സെന്ററുകളിലും ഏകജാലക ഹെല്‍പ് ഡെസ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്ഷയ സെന്ററുകള്‍ വഴിയും രജിസ്ട്രേഷന്‍ നടത്താം.

രജിസ്ട്രേഷന്‍ ഫീസ് എസ്സി, എസ്ടി വിഭാഗത്തിന് 125 രൂപയും മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ്. ഓലൈന്‍ രജിസ്ട്രേഷനായി ംംം.രമു.ാഴൌ.മര.ശി, ംംം.ാഴൌ. മര.ശി എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ :0481-6555563, 6555564, 2732282, 2731020 (എക്സ്റന്‍ഷന്‍ 1379).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.