കുഫോസ് പിജി അപേക്ഷ: അവസാന തീയതി നാളെ
Friday, May 29, 2015 12:09 AM IST
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) എംഎസ്സി, എംബിഎ, എംടെക്, എംഎഫ്എസ്സി, എല്‍എല്‍എം, പിഎച്ച്ഡി, പിജി ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശനത്തിനു നാളെ അഞ്ചു വരെ അപേക്ഷിക്കാം. അവസാന വര്‍ഷ ബിരുദധാരികള്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ബയോടെക്നോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്സ്, മറൈന്‍ മൈക്രോബയോളജി ആന്‍ഡ് മറൈന്‍ ഡ്രഗ്സ്, ക്ളൈമറ്റ് സയന്‍സ്, മറൈന്‍ കെമിസ്ട്രി, ഫിസിക്കല്‍ ഓഷ്യനോഗ്രാഫി ആന്‍ഡ് ഓഷ്യന്‍ മോഡലിംഗ്, ബയോളജിക്കല്‍ ഓഷ്യനോഗ്രാഫി ആന്‍ഡ് ബയോഡൈവേഴ്സിറ്റി, അപ്ളൈഡ് ജിയോസയന്‍സ്, റിമോട്ട് സെന്‍സിംഗ് ആന്‍ഡ ്ജിഐഎസ്, സ്റാറ്റിസ്റിക്സ്, ഡിസാസ്റര്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് എംഎസ്സി കോഴ്സുകള്‍.


ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, റൂറല്‍ മാനേജ്മെന്റ്, ഫിഷറീസ് ബിസിനസ് മാനേജ്മെന്റ് എന്നീ സ്പെഷലൈസേഷനോടുകൂടിയ എംബിഎക്കു പുറമെ ബിടെകുക്കാര്‍ക്ക് പ്രവേശനം നേടാവുന്ന എംബിഎ എനര്‍ജി മാനേജ്മെന്റ് കോഴ്സിലേക്കും അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് കോസ്റല്‍ സോണ്‍ മാനേജ്മെന്റ്, ഓഷ്യന്‍ ആന്‍ഡ് കോസ്റല്‍ സേഫ്റ്റി എന്‍ജിനിയറിംഗ്, കോസ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, ഫിഷറീസ് എന്‍ജിനിയറിംഗ് എന്നീ വിഷയങ്ങളിലാണ് എംടെക് കോഴ്സുകള്‍. ് വെബ്സൈറ്റ് (ംംം.സൌളീ.മര.ശി) ഫോണ്‍ 0484-2701085.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.