കുരങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നു സുധീരന്‍
കുരങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നു സുധീരന്‍
Friday, May 29, 2015 10:42 PM IST
തിരുവനന്തപുരം: മഴക്കാലവും അധ്യയന വര്‍ഷവും ആരംഭിക്കുന്നതിനു മുമ്പ് ആരോഗ്യ- പട്ടികവര്‍ഗക്ഷേമ- വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ കുരങ്ങുപനി പ്രതിരോധ- ബോധവത്കരണ -നിര്‍മാര്‍ജന നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പട്ടികവര്‍ഗ ക്ഷേമ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് കത്തയച്ചു. വയനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ കുരങ്ങുപനി വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. വയനാട് ജില്ലയില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ബാധിച്ച കുരങ്ങുപനി കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുണ്െടന്നു റിപ്പോര്‍ട്ടുകളുണ്ട്. ആയതിനാല്‍ കുരങ്ങുപനിക്കെതിരെ കൂടുതല്‍ ശക്തമായ പ്രതിരോധ-നിര്‍മാര്‍ജന- ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കണമെന്ന് അദ്ദേഹം ആവശ്യ പ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.