കൊച്ചിയിലെ മയക്കുമരുന്ന് പാര്‍ട്ടി: ഡിജെ മുഖ്യസംഘാടകരില്‍ ഒരാള്‍കൂടി പിടിയില്‍
കൊച്ചിയിലെ മയക്കുമരുന്ന് പാര്‍ട്ടി: ഡിജെ മുഖ്യസംഘാടകരില്‍ ഒരാള്‍കൂടി പിടിയില്‍
Friday, May 29, 2015 10:41 PM IST
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് പാര്‍ട്ടിയില്‍ ലഹരിമരുന്ന് കണ്െട ത്തിയ കേസില്‍ പാര്‍ട്ടിയുടെ മുഖ്യസംഘാടകരില്‍ ഒരാളും ഹൈപ്പര്‍ ബോക് എന്ന പേരില്‍ അറിയപ്പെടുന്ന ഡിസ്ക് ജോക്കിയുമായ ഇടപ്പള്ളി വടക്കേല്‍വീട്ടില്‍ മാഹര്‍ ജലീല്‍ (എല്‍ബിന്‍ 25) അറസ്റിലായി.

നിശാ പാര്‍ട്ടിയുടെ സംഗീതമിശ്രണം ഒരുക്കാനെത്തി ലഹരിമരുന്നു കേസില്‍ അറസ്റിലായ റഷ്യന്‍ സംഗീതജ്ഞന്‍ വാസ്ലി മാര്‍ക്കലോവിനെ (സൈക്കോവ്സ്കി) കൊച്ചിയിലേക്കു കൊണ്ടുവന്നതു മാഹറാണെന്നു പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ആറിനു സൌത്ത് സിഐയുടെ ഓഫീസില്‍ വിളിച്ചുവരുത്തി മാഹറിനെ അറസ്റ് ചെയ്യുകയായിരുന്നു. നേരത്തെ അറസ്റിലായ ഡിജെ കോക്കാച്ചി എന്ന മിഥുന്‍ സി. വിലാസിന്റെ സുഹൃത്താണു മാഹര്‍.

ലഹരിമരുന്നു വില്‍പ്പന ലക്ഷ്യമാക്കി ഡാന്‍സ് പാര്‍ട്ടി സംഘടിപ്പിച്ചെന്നു കാട്ടിയാണു മാഹറിനെതിരേ കേസെടുത്തത്. പ്രതിയുടെ വീട്ടില്‍ പോലിസ് റെയ്ഡ് നട ത്തിയെങ്കിലും മയക്കുമരുന്നോ മറ്റു ലഹരി വസ്തുക്കളോ കണ്െടടുക്കാനായില്ല. പ്രതിയെ ഇന്നലെ ഉച്ചയ്ക്കു രണ്േടാ ടെ സ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ട്വിറ്റര്‍ അക്കൌണ്ടില്‍ അഡ്വഞ്ചര്‍ വണ്‍ മയക്കുമരുന്നിന്റെ ഗുണഗണങ്ങളെക്കുറിച്ചു വിവരിച്ചിട്ടുണ്െടങ്കിലും തന്റെ കൈയില്‍നിന്നു പിടിച്ചെടുത്ത വസ്തു ലഹരിമരുന്നല്ലെന്നും ആയുര്‍വേദ കൂട്ടുകളായിരുന്നുവെന്നും മാഹര്‍ പോലീസിനോടു പറഞ്ഞു. കേരളത്തിലും കര്‍ണാടകത്തി ലും തമിഴ്നാട്ടിലും ഗോവയിലും ഹൈപ്പര്‍ ബോക് എന്ന പേരില്‍ ഡിജെ പരിപാടി അവതരിപ്പിക്കുന്നയാളാണു മാഹര്‍ ജലീല്‍.

മാര്‍ക്കലോവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്െടന്നു പോലീസ് പറഞ്ഞു. ബംഗളൂരുവില്‍ വച്ചുണ്ടായ പരിചയം ഫേസ്ബുക്കിലൂടെ തുടരുകയായിരുന്നു. മര ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയുടെ പോസ്ററില്‍ ഹൈപ്പര്‍ ബോക്കിന്റെ പേരും നല്‍കിയിരുന്നു. പാര്‍ട്ടി നടക്കുന്ന സമയത്തു സൈക്കോവ്സ്ക്കിയോടൊപ്പം ഹാളില്‍ മാഹറും ഉണ്ടായിരുന്നു.


എന്നാല്‍, ഇവര്‍ക്കു മയക്കുമരുന്നു വില്‍പ്പന നടത്താന്‍ കഴിഞ്ഞില്ലെന്നും പോലീസ് ഹാളിലേക്കു കടന്നപ്പോഴേക്കും ഇരുവരും ഹാള്‍ വിട്ടുപോയെന്നും പോലീസ് കണ്െടത്തി. കോക്കാച്ചിയില്‍നിന്നാണു മാഹറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്. മാഹറിന്റെ മറ്റു ബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നു പോലീസ് പറഞ്ഞു.

കേസന്വേഷണത്തിന്റെ ഭാഗമായി മിഥുനെ (കോക്കാച്ചി) കോഴിക്കോടും ഗോവയിലുമെത്തിച്ചു തെളിവെടുപ്പു നടത്തും. ജൂണ്‍ ഒന്നുവരെ പോലീസ് കസ്റഡിയിലുള്ള മിഥുനെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

ന്യൂ ജനറേഷന്‍ സിനിമാ നടിമാര്‍, മോഡലുകള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ തങ്ങളുടെ സൌഹൃദവലയത്തിലുണ്െടന്നും ഇവരില്‍ പലരും ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ലഹരി ആസ്വദിക്കുകയും ചെയ്തിട്ടുണ്െടന്നും മിഥുനും മാഹറും ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സിനിമാ, രാഷ്ട്രീയ രംഗത്തെ ചില പ്രമുഖരെക്കുറിച്ചു മിഥുനില്‍നിന്നു ചില വിവരങ്ങള്‍ ലഭിച്ചുവെങ്കിലും ഡിജെ പാര്‍ട്ടിയുമായോ മയക്കുമരുന്നു വ്യാപാരവുമായോ ഇവരെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പോലീസിന് ഇവരെ ചോദ്യംചെയ്യാനായിട്ടില്ല.

ഗോവ കേന്ദ്രീകരിച്ച് 2005 മുതല്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തുവന്ന മിഥുന്‍ പിന്നീടു ഗോവ, ബംഗളൂരു എന്നിവടങ്ങളില്‍നിന്നു കൊക്കെയ്ന്‍, എല്‍എസ്ഡി എന്നിവ എറണാകുളത്ത് എത്തിച്ചു വിതരണം ചെയ്തിരുന്നുവെന്നാണു പോലീസിന്റെ കണ്െടത്തല്‍. ഈ പാര്‍ട്ടികളില്‍ ഹൈപ്പര്‍ ബോക്കെന്ന മാഹറും പങ്കെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.