കോക്കാച്ചിയെ പോലീസ് കസ്റഡിയില്‍ വിട്ടു
കോക്കാച്ചിയെ പോലീസ് കസ്റഡിയില്‍ വിട്ടു
Thursday, May 28, 2015 12:20 AM IST
കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെ മയക്കുമരുന്നുകള്‍ കണ്െടടുത്ത കേസില്‍ പിടിയിലായ കോക്കാച്ചി എന്ന മിഥുന്‍ സി. വിലാസിനെ ജൂണ്‍ ഒന്നുവരെ പോലീസ് കസ്റഡിയില്‍ വിട്ടു. കൊച്ചി ജുഡീഷല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷമാണു കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ പോലീസിനു കൈമാറിയത്.

സിനിമ, സീരിയല്‍ രംഗത്തെ നിരവധി നടിമാരുമായും രാഷ്ട്രീയ, സംഗീത രംഗത്തെ പ്രമുഖരുമായും കോക്കാച്ചിക്ക് അടുത്ത ബന്ധമുള്ളതായി പോലീസിനു വിവരം ലഭിച്ചു. പന്ത്രണ്േടാളം പേരുടെ വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. ഇതു മുന്‍നിര്‍ത്തി കേസിലുള്‍പ്പെട്ടവരുടെ വിശദമായ പട്ടിക തയാറാക്കുമെന്ന് ഡിസിപി ഹരിശങ്കര്‍ അറിയിച്ചു. കോക്കാച്ചിക്ക് മയക്കുമരുന്ന് സ്ഥിരമായി എത്തിച്ചുകൊടുത്തിരുന്ന കോഴിക്കോട് സ്വദേശി ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. അവസാനമായി ഇയാള്‍ എട്ടു ഗ്രാം ഹാഷിഷ് 2,500 രൂപയ്ക്കു കൈമാറിയിട്ടുണ്ട്. ഇടയ്ക്കിടെ പാര്‍ട്ടി നടത്തുന്നതിനായി ഇവര്‍ ഒരുമിച്ച് ഗോവയില്‍ നിന്നു ഹാഷിഷ് കൊണ്ടുവരാറുമുണ്െടന്നു പോലീസ് പറഞ്ഞു.


അതേസമയം തന്റെ പക്കല്‍ നിന്നു പിടിച്ചെടുത്തത് ഹാഷിഷോ കഞ്ചാവോ അല്ലെന്നും ബോഡി ബില്‍ഡിംഗിന് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് ആണ് താന്‍ ഉപയോഗിച്ചിരുന്നതെന്നും കോക്കാച്ചി കോടതിയില്‍ പറഞ്ഞു. അതു ലഹരിയല്ല, സാധാരണയായി എല്ലാവരും ഉപയോഗിക്കുന്നതാണ്. കാര്യമറിയാതെ പോലീസ് അത് ഹാഷിഷും കഞ്ചാവും ആണെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. മറ്റാരോ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതി ബോധിപ്പിച്ചു. എന്നാല്‍ കേസില്‍ നിന്നു രക്ഷപ്പെടാനുള്ള അടവാണിതെന്ന് പോലീസ് കോടതിയെ ധരിപ്പിച്ചു.പ്രമുഖ നടിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി കോക്കാച്ചി നടത്തിയിട്ടുള്ള യാത്രകളുടെ ചിത്രങ്ങള്‍ വാട്സ്ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൊച്ചി പഞ്ചനക്ഷത്ര ഹോട്ടലിലെ സൈക്കോവിസ്കി പാര്‍ട്ടിക്കുമുമ്പും കോക്കാച്ചി കൊച്ചിയില്‍ പലയിടത്തും ഡിജെ പാര്‍ട്ടികള്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോക്കാച്ചി സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ നടത്തിയ പ്രചാരണവും പോലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.