പ്രതിവാര പ്രത്യേക തീവണ്ടികള്‍ തുടരും
Thursday, May 28, 2015 12:38 AM IST
തിരുവനന്തപുരം: കൊച്ചുവേളി - ഗോഹട്ടി- കൊച്ചുവേളി പ്രതിവാര പ്രത്യേക ട്രെയിന്‍ (06336/06335) ഒരു മാസത്തേക്കു കൂടി സര്‍വീസ് തുടരും. ട്രെയിന്‍ നമ്പര്‍ 06336 കൊച്ചുവേളി-ഗോഹട്ടി പ്രതിവാര സ്പെഷല്‍ 28 വരെ എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളിയില്‍ നിന്നു പുറപ്പെടും (നാല് സര്‍വീസുകള്‍). ട്രെയിന്‍ നമ്പര്‍ 06335 ഗോഹട്ടി-കൊച്ചുവേളി പ്രതിവാര സ്പെഷല്‍ അടുത്ത മാസം 10 മുതല്‍ ജൂലൈ ഒന്നു വരെ എല്ലാ ബുധനാഴ്ചകളിലും ഗോഹട്ടിയില്‍ നിന്ന് യാത്ര തിരിക്കും (നാല് സര്‍വീസുകള്‍). ഈ ട്രെയിനുകളുടെ സമയക്രമവും സ്റോപ്പുകളും നിലവില്‍ ഉള്ളതുപോലെ തുടരും. 12 സ്ളീപ്പര്‍ ക്ളാസ് കോച്ചുകള്‍, ഏഴ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, രണ്ട് ലാഗേജ് കോച്ചുകള്‍ എന്നിവ ഈ ട്രെയിനുകളില്‍ ഉണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.