സിബിഐ അന്വേഷണത്തിനു ഹര്‍ജി
Thursday, May 28, 2015 12:35 AM IST
കൊച്ചി: മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്ത കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ആന്റികറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് കൌണ്‍സില്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു മലബാര്‍ സിമന്റ്സിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് വിവിധ കേസുകള്‍ രജിസ്റര്‍ ചെയ്തിരുന്നുവെങ്കിലും അന്വേഷണം ഫലപ്രദമല്ല. മലബാര്‍ സിമന്റ്സിനു വേണ്ടി ചുണ്ണാമ്പുകല്ല്, ഡ്രൈ ആഷ് എന്നിവ വാങ്ങിയതില്‍ ക്രമക്കേടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.