മന്ത്രി കെ.എം. മാണിയെ അനുമോദിച്ചു
മന്ത്രി കെ.എം. മാണിയെ അനുമോദിച്ചു
Thursday, May 28, 2015 12:34 AM IST
പാലാ: 2006 യുജിസി ശമ്പള പരിഷ്കരണ പദ്ധതി പ്രകാരം കോളജ് അധ്യാപകര്‍ക്കു ലഭിക്കാനുണ്ടായിരുന്ന ശമ്പള കുടിശികയുടെ രണ്ടാം ഗഡുവിലേക്കായി 232.47 കോടി രൂപ അനുവദിച്ച ധനമന്ത്രി കെ.എം. മാണിയെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അനുമോദിച്ചു.

2007 ജൂലൈ മുതല്‍ 2008 ജൂണ്‍ വരെയുള്ള കുടിശികയാണ് ഇപ്പോള്‍ സര്‍വീസിലുള്ള അധ്യാപകരുടെ പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുന്നത്. വിരമിച്ച അധ്യാപകര്‍ക്ക് കുടിശിക പണമായി നല്‍കും. സംസ്ഥാന പ്രസിഡന്റ് ഡോ. സി.കെ. ജയിംസ് അധ്യക്ഷത വഹിച്ചു. എംജി സര്‍വകലാശാല സിന്‍ഡിക്കറ്റംഗം ഡോ. സി.വി. തോമസ്, ഡോ. ജോസഫ് ജോണ്‍, ഡോ. സി.ടി. ഫ്രാന്‍സിസ്, ഡോ. റെജി മേക്കാട്ട്, ഡോ. മാത്യു തെള്ളിയില്‍, ഡോ. റോസമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.