ഉപതെരഞ്ഞെടുപ്പ് ഫലം: യുഡിഎഫ് അഞ്ച്, എല്‍ഡിഎഫ് നാല്, ആം ആദ്മി പാര്‍ട്ടി ഒന്ന്
Thursday, May 28, 2015 12:33 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പത്തു മണ്ഡലങ്ങളിലേക്ക് 26-നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് അഞ്ചിടത്തും എല്‍ഡിഎഫ് നാലിടത്തും ആം ആദ്മി പാര്‍ട്ടി ഒരിടത്തും വിജയിച്ചു.

വിജയിച്ച സ്ഥാനാര്‍ഥികള്‍ - ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, വിജയിച്ച സ്ഥാനാര്‍ഥി, കക്ഷി ബന്ധം, ഭൂരിപക്ഷം എന്ന ക്രമത്തില്‍:

കൊല്ലം- ഇടമുളയ്ക്കല്‍ - നടുക്കുന്ന് - ഗംഗാധരന്‍ പിള്ള - സിപിഎം- 15, പത്തനംതിട്ട - കടപ്ര - ഉഴത്തില്‍ - അനിയന്‍ തോമസ് ജോര്‍ജ് - സിപിഎം - 10, ആലപ്പുഴ - ചേര്‍ത്തല വടക്ക് - ചമ്പക്കാട് - ടോം ഇളശേരില്‍ - എഎപി-3, ആലപ്പുഴ- ബുധനൂര്‍ - കടമ്പൂര്‍ - ഉഷാ ഭാസി - ഐഎന്‍സി- 45, കോട്ടയം - പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് - കിടങ്ങൂര്‍ സൌത്ത് - ജ്യോതി ബാലകൃഷ്ണന്‍ - സിപിഐ - 198, ഇടുക്കി - രാജകുമാരി - രാജകുമാരി വടക്ക് -എം.കെ. ടിസി - ഐഎന്‍സി- 95, എറണാകുളം - കടുങ്ങല്ലൂര്‍ - പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സെന്‍ട്രല്‍ - ഗീതാ സലിംകുമാര്‍ - ഐഎന്‍സി - 85, തൃശൂര്‍ - കയ്പമംഗലം - മഹാത്മാ നഗര്‍ - ജിനൂപ് അബ്ദുറഹിമാന്‍ - ഐഎന്‍സി- 248, മലപ്പുറം - എടരിക്കോട് - അമ്പലവട്ടം - പൂക്കാട്ട് കുഞ്ഞലവി - എല്‍ഡിഎഫ് സ്വതന്ത്രന്‍ - 36, കോഴിക്കോട്- ചേളന്നൂര്‍- പള്ളിപ്പൊയില്‍ - ബനീഷ് താഴോളി മീതല്‍ - ഐഎന്‍സി - 142.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.