ശശി തരൂരിന്റെ തെരഞ്ഞടുപ്പ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി
ശശി തരൂരിന്റെ തെരഞ്ഞടുപ്പ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി
Thursday, May 28, 2015 12:32 AM IST
കൊച്ചി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്നു ജയിച്ച ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

നാമനിര്‍ദേശപത്രികയ്ക്കൊപ്പം തരൂര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാര്യ സുനന്ദ പുഷ്കറിന്റെ സ്വത്തും പാരമ്പര്യസ്വത്തും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്‍ പ്രധാനമായും വാദിച്ചത്. എന്നാല്‍ സുനന്ദയുടെ സ്വത്തു സംബന്ധിച്ച ആരോപണങ്ങള്‍ തെളിയിക്കാനായിട്ടില്ലെന്നും തരൂര്‍ ഏതു സ്വത്താണ് മനഃപൂര്‍വം ഒളിപ്പിച്ചുവച്ചതെന്ന് പറയാതെ ഹര്‍ജിക്കാരന്‍ അവ്യക്തമായി ആരോപണം ഉന്നയിക്കുകയാണെന്നും ജസ്റീസ് പി. ഭവദാസന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.