കര്‍ഷക ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍
കര്‍ഷക ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍
Thursday, May 28, 2015 12:25 AM IST
കോട്ടയം: കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്തു നടന്ന ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമൂ ഹത്തിന്റെ നാനാതുറകളിലുള്ളവര്‍ സമരപ്പന്തലിലെത്തി. റിട്ടയേഡ് ജസ്റീസ് പി.കെ. ഷംസുദീന്‍, ആലുവ ഹൈന്ദവസേവാശ്രമം അധിപന്‍ സ്വാമി പുരാനന്ദ, സത്യസായി സമുന്നയുടെ ചെയര്‍മാന്‍ ഡോ. എന്‍.ആര്‍. മേനോന്‍, തോമസ് കുതിരവട്ടം എന്നിവര്‍ സമരത്തിനു പിന്തുണ അര്‍പ്പിച്ചു പ്രസംഗിച്ചു.

ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് അംഗം അഡ്വ. ജോണ്‍ ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരസമിതി അംഗം മൌലവി മുഹമ്മദ് റഫീഖ് അല്‍കൌസരി, കര്‍ഷകവേദി പ്രസിഡന്റ് ജോസ് പുത്തേട്ട്, ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ളാക്കല്‍, ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട് മണി, സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍, കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, അഗ്രികള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ വി.വി. അഗസ്റിന്‍, കര്‍ഷകവേദി ജനറല്‍ സെക്രട്ടറി ജോസഫ് തോമസ് വെട്ടത്ത്, ഹൈറേഞ്ച് സംരക്ഷണ സമിതിയംഗം സി.കെ. മോഹനന്‍, പശ്ചിമഘട്ട സമരസമിതി ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍, ഇന്‍ഫാം ദേശീയ ട്രസ്റി ഡോ. എം.സി. ജോര്‍ജ്, സനാതനം കര്‍ഷകസംഘം പ്രസിഡന്റ് ജോസ് മാത്യു, ഇന്‍ഫാം ദേശീയ വൈസ്പ്രസിഡന്റ് കെ. മൈതീന്‍ ഹാജി, നിലമ്പൂര്‍ ഇഎഫ്എല്‍ പീഡിത കൂട്ടായ്മ പ്രസിഡന്റ് ജോയി ജോസഫ്, പരിയാരം കര്‍ഷക സമിതി പ്രസിഡന്റ് ജിനറ്റ് മാത്യു, ഇന്‍ഫാം മൂവാറ്റുപുഴ റീജണല്‍ പ്രസിഡന്റ് ജോസ് എടപ്പാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം.കെ. തോമസുകുട്ടി, വി.ജെ. ലാലി, ജി. മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


സമാപനയോഗത്തില്‍ ദ പീപ്പിള്‍ കോ-ഓര്‍ഡിനേറ്റര്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍ കര്‍ഷക അവകാശ പ്രഖ്യാപന കരടുരേഖ അവതരിപ്പിച്ചു. തുടര്‍ന്ന് യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ്, മാര്‍ മാത്യു അറയ്ക്കലിനു നാരങ്ങാനീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, വിജയപുരം രൂപതാ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു പായിക്കാട്ട്, പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍, ഫാ. ജോസ് തറപ്പേല്‍, പി.എം. മാത്യു, അഡ്വ. പി.പി. ജോസഫ്, മാണി സി. കാപ്പന്‍, ഡോ. കെ.ആര്‍. മേനോന്‍, തോമസ് എം. മാത്തുണ്ണി, ജോണ്‍ ഡാനിയേല്‍, അസീസ് ബടായില്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമരപന്തലില്‍ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.