സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു
Wednesday, May 27, 2015 12:31 AM IST
കൊച്ചി: മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2014-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനു ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാപാത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2014ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.

അപേക്ഷാഫോമും നിബന്ധനകളും തിരുവനന്തപുരത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസ്, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, കൊച്ചിയിലുള്ള ഫിലിം ചേംബര്‍ ഓഫീസ്, മാക്ട, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഫ്ക, എന്നിവിടങ്ങളില്‍ ലഭിക്കും.


കഥാചിത്രങ്ങള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലോ (ഹാര്‍ഡ് ഡിസ്ക് 1920 പിക്സെല്‍സ് വിഡ്ത്ത്) ഓപ്പണ്‍ ഡിസിപി ആയോ സമര്‍പ്പിക്കാം. അക്കാദമി വെബ്സൈറ്റായ ംംം. സലൃമഹമളശഹാ.രീാ ല്‍ നിന്ന് അപേക്ഷാഫോമും നിബന്ധനകളും ഡൌണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കാന്‍ 25 രൂപ സ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. അപേക്ഷകള്‍ ജൂണ്‍ 15ന് വൈകുന്നേരം അഞ്ചിന് മുമ്പായി അക്കാദമി ഓഫീസില്‍ ലഭിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.