ട്രെയിനുകള്‍ റദ്ദാക്കി
Wednesday, May 27, 2015 12:31 AM IST
തിരുവനന്തപുരം: ഗുജ്ജാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബയനാ-കോട്ട സെക്ഷനില്‍ ട്രെയിന്‍ ഗതാതഗതം താറുമാറയതിനെത്തുടര്‍ന്ന് ഇന്നു തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ചില ട്രെയിനുകള്‍ റദ്ദാക്കി.

ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കും ഉച്ച കഴിഞ്ഞു 2.30നുമുള്ള തിരുവനന്തപുരം-നിസാമുദീന്‍ എക്സ്പ്രസുകളും കൊച്ചു വേളി- അമൃത്സര്‍ എക്സ്പ്രസുമാണു റദ്ദാക്കിയത്. ചണ്ഡിഗഡ് -കൊച്ചു വേളി എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ നിസാമുദീന്‍-തിരുവനന്തപുരം എക്സ്പ്രസ് ഝാന്‍സി, മഥുര വഴിയായിരിക്കും സര്‍വീസ് നടത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.