ആറ് ഇടത് എംഎല്‍എമാര്‍ യുഡിഎഫിലേക്കു വരുമെന്നു ജോണി നെല്ലൂര്‍
ആറ് ഇടത് എംഎല്‍എമാര്‍ യുഡിഎഫിലേക്കു വരുമെന്നു ജോണി നെല്ലൂര്‍
Wednesday, May 27, 2015 12:20 AM IST
തൃശൂര്‍: നിയമസഭാ സമ്മേളനം തീരുന്നതിനുമുമ്പ് ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ യുഡിഎഫിലേക്കു വരുമെന്ന് ഉറപ്പുനല്‍കിയതായി കേരള കോണ്‍ഗ്രസ് - ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍.

ഇതില്‍ ചെറുതും വലുതുമായ കക്ഷികളില്‍നിന്നുള്ളവരുണ്ട്. യുഡിഎഫാണു നല്ലതെന്നു ബോധ്യപ്പെട്ട് ഇവര്‍ തങ്ങളെ സമീപിക്കുകയായിരുന്നു. താനുള്‍പ്പെടെയുള്ളവരുമായി എംഎല്‍എമാര്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.


ബാര്‍ കോഴ കേസിലെ നുണപരിശോധനാ റിപ്പോര്‍ട്ട് ചോര്‍ത്തിയതു പോലീസാണെന്നു കരുതുന്നു. സീല്‍ ചെയ്തു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ മാധ്യമങ്ങള്‍ക്കു കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ വിവരം ചോര്‍ന്നത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണെന്ന് ജോണി നെല്ലൂര്‍ സമ്മതിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.