ചന്ദ്രബോസ് വധം: വിചാരണ നടപടികളാരംഭിച്ചു
ചന്ദ്രബോസ് വധം: വിചാരണ നടപടികളാരംഭിച്ചു
Wednesday, May 27, 2015 12:17 AM IST
തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി നടപടികള്‍ ആരംഭിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിയുടെ താത്കാലിക ചുമതലയുള്ള അഡീഷണല്‍ ജില്ലാ ജഡ്ജ് പി. നന്ദനകൃഷ്ണനാണ് പ്രാഥമിക ഹാജരാക്കല്‍ നടപടിയുടെ ഭാഗമായി ഇന്നലെ ഇരുവിഭാഗത്തെയും കേട്ടത്.

കൂടുതല്‍ നടപടി നിശ്ചയിക്കുന്നതിനു കേസ് ജൂണ്‍ അഞ്ചിലേക്കു മാറ്റി.ഉച്ചയ്ക്കു 12.20നാണ് വിവാദവ്യവസായി മുഹമ്മദ് നിസാം പ്രതിയായ കേസ് കോടതി പരിഗണനയ്ക്കെടുത്തത്. സര്‍ക്കാര്‍ നിയമനം അറിയിച്ചു സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു കോടതിക്കു സ്വയം പരിചയപ്പെടുത്തി. നിസാമിനുവേണ്ടി ഹാജരായ എം. സുനില്‍കുമാറും കോടതിയെ സ്വയം പരിചയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.