അന്യത്ര സേവനം
Tuesday, May 26, 2015 2:06 AM IST
തിരുവനന്തപുരം: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍- (തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ഒഴിവ്) സീനിയര്‍ സൂപ്രണ്ട്-(ചീഫ് എക്സിക്യൂട്ടീവ് ഓഫീസ്, ഒരൊഴിവ്, യുഡി ക്ളാര്‍ക്ക്-എറണാകുളം-ഒരൊഴിവ്, എല്‍ഡി ടൈപ്പിസ്റ് (മലയാളം ടൈപ്പ് അറിയാവുന്നവര്‍ മാത്രം) (തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോ ഒഴിവ്), ഓഫീസ് അറ്റന്‍ഡന്റ് -കണ്ണൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓരോ ഒഴിവുമാണുള്ളത്.


താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതമുള്ള അപേക്ഷ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ടിസി നമ്പര്‍ 2447, സിആര്‍കോംപ്ളക്സ്, കേരള ഭവന നിര്‍മാണ ബോര്‍ഡ്, പട്ടം പാലസ്.പി.ഒ., തിരുവനന്തപുരം വിലാസത്തില്‍ ജൂണ്‍ 30 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.