കേരശ്രീ വെളിച്ചെണ്ണ നിരോധിച്ചു
Tuesday, May 26, 2015 2:05 AM IST
തിരുവനന്തപുരം: കോഴിക്കോട് ചേവാരമ്പലം ടി.പി ആര്‍ക്കേഡ്സിലെ ഡോര്‍ നമ്പര്‍ 33/4840 ല്‍ പ്രവര്‍ത്തിക്കുന്ന വി.കെ. ഓയില്‍മില്‍സ് ഉത്പാദിപ്പിക്കുന്ന കേരശ്രീ എന്ന പേരിലുള്ള വെളിച്ചെണ്ണസംസ്ഥാനത്ത് നിരോധിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിട്ടു. ഒന്നിലധികം കമ്പനികള്‍ കേരശ്രീ എന്ന പേരില്‍ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നതിനാല്‍ മുന്‍ ഉത്തരവില്‍ ഭാഗിക ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.