പാലാ സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജില്‍ ഐഐടി വര്‍ക്ക്ഷോപ്പ്
Tuesday, May 26, 2015 2:05 AM IST
പാലാ: ഐഐടി ഖരഗ്പൂരിന്റെയും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്റെയും സംയുക്ത പങ്കാളിത്തത്തോടെ 26 മുതല്‍ 30 വരെ പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജില്‍ ഇന്‍ട്രെഡക്ഷന്‍ ടു ഡിസൈന്‍ ഓഫ് അല്‍ഗൊറിദംസ് എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് നടത്തും.

കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് വര്‍ക്ക് ഷോപ്പിന് വേദിയൊരുക്കുന്നത്. ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്തിരിക്കുന്ന എന്‍ജിനിയറിംഗ് കോളജ് അധ്യാപകര്‍ക്കാണു പ്രവേശനം. ഐഐടി ഖരഗ്പൂരിലെ വിദഗ്ദര്‍ ക്ളാസുകള്‍ നയിക്കും. വര്‍ക്ക്ഷോപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമെന്ന് കപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രഫ. സ്മിത ജേക്കബ്, കോര്‍ഡിനേറ്റര്‍മാരായ പ്രഫ. ദീപു ജോബ്, പ്രഫ. തോമസ് ജോസഫ് എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.