കോളജ് പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനം ജൂണ്‍ നാലിന്
Tuesday, May 26, 2015 2:04 AM IST
കൊച്ചി: സീറോ മലബാര്‍ സഭയിലെ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരുടെയും സമ്മേളനം ജൂണ്‍ നാലിനു കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ നവീകരണവും വിദ്യാഭ്യാസ മണ്ഡലത്തില്‍ ധാര്‍മികമൂല്യങ്ങളുടെ സാന്നിധ്യവുമാണു ചര്‍ച്ചാവിഷയം.

രാവിലെ പത്തിനു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിക്കും. എക്സ്ഐഎംഇ ബിസിനസ് കോളജുകളുടെ സ്ഥാപകന്‍ പ്രഫ.ജെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. ജെയിംസ് ജോസഫ്, സീറോ മലബാര്‍ സഭ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഡോ.ചാക്കോച്ചന്‍ ഞാവള്ളില്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.