അധ്യാപകര്‍ക്കു പ്രഫഷണല്‍ പരിശീലനത്തിനു ചോയ്സ്
Tuesday, May 26, 2015 2:03 AM IST
കൊച്ചി: യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനുമായി കൊച്ചിയില്‍ അധ്യാപകര്‍ക്കായി സവിശേഷമായ പരിശീലനം നല്കാന്‍ ചോയ്സ് അക്കാഡമി ഫോര്‍ ടീച്ചര്‍ ഡവലപ്മെന്റ് (സിഎടിഡി) പ്രവര്‍ത്തനസജ്ജമായി. ചോയ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് അക്കാഡമി പ്രവര്‍ത്തിക്കുന്നത്.

അധ്യാപകര്‍ക്കു പ്രഫഷണല്‍രംഗത്തു മുന്നേറുന്നതിനും വ്യക്തിത്വവികസനം നേടുന്നതിനുമായി ആറു മാസത്തെ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമാണു ചോയ്സ് അക്കാഡമി നല്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും ക്ളാസുകള്‍. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കു കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അധ്യാപകര്‍ക്കും അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാം.


രശ്മി വാസുവാണ് അക്കാഡമി ഡയറക്ടര്‍. കൂടാതെ, അനുഭവസമ്പന്നരായ ഫാക്കല്‍റ്റിയും കോഴ്സിനു നേതൃത്വം നല്കും. ശ്രീദേവി ഗോപാലകൃഷ്ണനാണു ഡപ്യൂട്ടി ഡയറക്ടര്‍. കേംബ്രിഡ്ജ് പിഡിക്യൂ പ്രോഗ്രാമിനു നേതൃത്വം നല്കുന്നതു ഗീത ചാക്കോയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.