ഇന്ത്യ ഭരിക്കുന്നത് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പെന്നു സുസ്മിത ദേവ്
Tuesday, May 26, 2015 2:00 AM IST
കൊച്ചി: ഇന്ത്യ കണ്ട ഏറ്റവും വലിയ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെന്ന് എഐസിസി വക്താവ് സുസ്മിത ദേവ് എംപി. കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യക്കു നല്ല ദിനം വരാന്‍ പോകുന്നുവെന്നു പറഞ്ഞ് അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങള്‍ക്കു വാഗ്ദാനം മാത്രമാണു മിച്ചം. പത്തു ശതമാനം വളര്‍ച്ച, അഞ്ചുവര്‍ഷംകൊണ്ട് 10 കോടി തൊഴിലവസരം, ഡിജിറ്റല്‍ ഇന്ത്യ, കര്‍ഷകര്‍ക്ക് അര്‍ഹമായ വില, കൂടാതെ 50 ശതമാനം ലാഭം, വിദേശത്തുനിന്നുള്ള കള്ളപ്പണം കണ്െടടുക്കും തുടങ്ങിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും മോദിക്കു നടപ്പാക്കാനായില്ല. യുപിഎ സര്‍ക്കാരിന്റെ ഓരോ പദ്ധതിയും പേരു മാറ്റി നടപ്പാക്കുന്ന നടപടി മാത്രമാണു മോദി സര്‍ക്കാര്‍ നടത്തുന്നത് അവര്‍ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.