കോപ്പിയടി: ഐജി ടി.ജെ. ജോസ് മൊഴി നല്കി
കോപ്പിയടി: ഐജി ടി.ജെ. ജോസ് മൊഴി നല്കി
Tuesday, May 26, 2015 1:31 AM IST
ഏറ്റുമാനൂര്‍: എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചതിനു സസ്പെന്‍ഷനിലായ ഐജി ടി.ജെ. ജോസ് എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് ഉപസമിതി മുമ്പാകെ മൊഴി നല്കി. യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ എംജി യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയാണ് മൊഴി നല്കിയത്. യൂണിവേഴ്സിറ്റി ഗസ്റ്ഹൌസില്‍ നടന്ന മൊഴിയെടുക്കല്‍ രണ്ടര മണിക്കൂറോളം നീണ്ടു.

താന്‍ കോപ്പിയടിച്ചിട്ടില്ലെന്നാണ് ഐജി സിന്‍ഡിക്കേറ്റ് ഉപസമിതി മുമ്പാകെ മൊഴി നല്കിയിരിക്കുന്നത്. പരീക്ഷാഹാളില്‍നിന്നും നേരത്തെ ഇറങ്ങിപ്പോയത് ഉത്തരങ്ങള്‍ അറിയാന്‍ പാടില്ലാത്തതിനാലായിരുന്നു. പരീക്ഷയുടെ തലേന്ന് ഹര്‍ത്താല്‍ ആയിരുന്നതിനാല്‍ രാത്രി വൈകുംവരെ ഡ്യൂട്ടി ചെയ്യേണ്ടിവന്നു. അതിനാല്‍ പഠിക്കാന്‍ സമയം കിട്ടിയില്ല.


യൂണിവേഴ്സിറ്റിയില്‍ താന്‍ സെക്യൂരിറ്റി ഓഫീസറായിരുന്നപ്പോള്‍ തന്റെ കര്‍ശന നിലപാടിനെത്തുടര്‍ന്നു ചില ഉദ്യോഗസ്ഥര്‍ക്ക് തന്നോട് വിരോധമുണ്ടായിരുന്നു. അവരും പോലീസില്‍ തന്നോട് എതിര്‍പ്പുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്നു കെട്ടിച്ചമച്ച ആരോപണമാണിതെന്നും ഐജി ഉപസമിതി മുമ്പാകെ മൊഴിനല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.