എല്‍ഡിഎഫിലെ പ്രമുഖ കക്ഷിയുമായി ചര്‍ച്ച നടത്തി: ഹസന്‍
എല്‍ഡിഎഫിലെ പ്രമുഖ കക്ഷിയുമായി ചര്‍ച്ച നടത്തി: ഹസന്‍
Tuesday, May 26, 2015 1:25 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയുമായി ചര്‍ച്ച നടത്തിയിട്ടുണ്െടന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. ആരുമായാണു ചര്‍ച്ച നടന്നതെന്നു മുസ്ലിം ലീഗിലെ കെ.പി.എ. മജീദിനോടു ചോദിക്കണമെന്ന് അദ്ദേ ഹം പറഞ്ഞു.

സിപിഐയിലെ കാനം രാജേന്ദ്രന്‍ ഇതേറ്റു പിടിച്ചതെന്തിനാണെന്നു മനസിലാകുന്നില്ല. എന്തായാലും അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ സിപിഐയും സിപിഎമ്മിന്റെ തലപ്പത്തു വി.എസ്. അച്യുതാനന്ദനും ഉണ്ടാകില്ല. ഇവര്‍ യുഡിഎഫിലുണ്ടാകുമോയെന്ന ചോദ്യത്തിന്, അതിപ്പോള്‍ പറയാനാകില്ലെന്നായിരുന്നു മറുപടി.

യുഡിഎഫ് മേഖലാ ജാഥയോടനുബന്ധിച്ചു ഡിസിസിയില്‍ നട ത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ ഹസന്‍.

മലബാര്‍ സിമന്റ്സ് മുന്‍ എംഡിയുടെ മൊഴിയെത്തുടര്‍ന്നു സമഗ്ര അന്വേഷണം വേണമെന്നുതന്നെയാണു തന്റെയും അഭിപ്രായം. കെപിസിസിയുടെ അഭിപ്രായം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണങ്ങളോട് ഇരട്ടത്താപ്പാണു സിപിഎമ്മിനുള്ളത്. മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാരായ മാണിക്കെതിരേയും കെ. ബാബുവിനെതിരേയും ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായിരുന്നിട്ടും സിപിഎം അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ ജുഡീഷല്‍, വിജിലന്‍സ് അന്വേഷണങ്ങള്‍ നടത്താന്‍ തയാറായി. എന്നാല്‍, സിപിഎമ്മിന്റെ പേരില്‍ ആരോപണങ്ങള്‍ വരുമ്പോള്‍ അന്വേഷണങ്ങളില്‍നിന്നൊഴിഞ്ഞു മാറുകയാണു ചെയ്യുന്നത്. ലാവ്ലിന്‍ അന്വേഷണത്തെയും സിപിഎം എതിര്‍ത്തിരുന്നു. ഇപ്പോള്‍ എളമരം കരീമിനെതിരേയും അന്വേഷണം നടത്തേണ്െടന്നാണു സിപിഎമ്മിന്റെ തീരുമാനം.


അടുത്ത തെരഞ്ഞെടുപ്പോടെ എല്‍ഡിഎഫ് ശിഥിലമാകുമെന്നതില്‍ സംശയമില്ലെന്നും ഹസന്‍ വ്യക്തമാക്കി. വി.എസ്. അച്യുതാനന്ദന്‍ ശിക്ഷ വാങ്ങിക്കൊടുത്ത ആര്‍. ബാലകൃഷ്ണപിള്ളയെയും യുഡിഎഫില്‍നിന്നു പുറത്തായ ഗണേഷ്കുമാറിനെയും അഴിമതിവിരുദ്ധ സമരത്തില്‍ പങ്കെടുപ്പിച്ചതോടെ സമരത്തിന്റെ അര്‍ഥശൂന്യത തെളിഞ്ഞിരിക്കുകയാണ്.

ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ ഡ്രൈവറുടെ നുണപരിശോധനയില്‍ പുതുമയില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയുന്നത്. നുണപരിശോധനയില്‍ വിശ്വാസമില്ലേയെന്ന ചോദ്യത്തില്‍നിന്നു വ്യക്തമായ മറുപടി പറയാതെ ഹസന്‍ ഒഴിഞ്ഞുമാറി. നുണപരിശോധന സാധാരണ നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗം മാത്രമാണെന്നായിരുന്നു മറുപടി. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവുകള്‍കൂടി ഹാജരാക്കാന്‍ തയാറാക്കണം. മന്ത്രി കെ. ബാബുവിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്നാണു തന്റെ നിലപാട്.

ടി. സിദ്ദിക്കിനെതിരേ കെപിസിസി അന്വേഷണം നടത്തിയിട്ടില്ല. സിദ്ദിക്ക്, ഷാനവാസ് എംപിക്കെതിരേ നടത്തിയ ആരോപണത്തെക്കുറിച്ചു താന്‍ പ്രതികരിക്കുന്നില്ലെന്നും ഹസന്‍ വ്യക്തമാക്കി.

യുഡിഎഫ് മേഖലാ ജാഥയ്ക്കു ജനങ്ങള്‍ വന്‍ പിന്തുണയാണു നല്‍കുന്നതെന്നും അദ്ദേഹം പറ ഞ്ഞു. ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, ജാഥാ വൈസ് ക്യാപ്റ്റന്‍ സി.പി. ജോണ്‍, യുഡിഎഫ് ചെയര്‍മാന്‍ ജോസഫ് ചാലിശേരി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.