മലബാര്‍ സിമന്റ്സ് അഴിമതി സിബിഐക്കു വിടാന്‍ തീരുമാനിച്ചിരുന്നു: മന്ത്രി തിരുവഞ്ചൂര്‍
മലബാര്‍ സിമന്റ്സ് അഴിമതി സിബിഐക്കു വിടാന്‍ തീരുമാനിച്ചിരുന്നു: മന്ത്രി തിരുവഞ്ചൂര്‍
Monday, May 25, 2015 12:22 AM IST
കൊച്ചി: മലബാര്‍ സിമന്റസ് അഴിമതി അന്വേഷണം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മരിച്ച ശശീന്ദ്രന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു നീങ്ങാനായിരുന്നു തീരുമാനം.

ഇതു സംബന്ധിച്ച ആവശ്യം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ഉയരുന്നതിനിടെയാണു തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തല്‍. അന്വേഷണ തീരുമാനം നിയമസഭയിലും അറിയിച്ചിരുന്നു. തീരുമാനം പിന്നീട് എങ്ങനെ നട ക്കാതെ പോയി എന്ന കാര്യത്തില്‍ തനിക്കു വ്യക്തതയില്ലെന്നു തിരുവഞ്ചൂര്‍ പറഞ്ഞു. നടപടി സ്വീകരിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.