മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ച
മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ച
Monday, May 25, 2015 12:20 AM IST
പുതുപ്പള്ളി: മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാവീഴ്ച. ഇന്നലെ രാവിലെ 10.30നു പുതുപ്പള്ളിയിലെ വീട്ടില്‍നിന്നും കൂട്ടക്കൊലപാതകം നടന്ന പാറമ്പുഴയിലെ വീടു സന്ദര്‍ശിക്കുന്നതിനായി പുറപ്പെടുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ഈ സമയം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളാര്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കാനായി മണര്‍കാട് റോഡില്‍ തമ്പടിച്ചിരുന്നു. ഇതിനിടയിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രവേശിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.


തുടര്‍ന്നു കാറിനുള്ളില്‍നിന്നും പുറത്തിറങ്ങിയ മുഖ്യമന്ത്രി സമരക്കാരുമായി സംസാരിച്ച് ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി. ഇതോടെ സമരക്കാര്‍ പിന്‍മാറി. തുടര്‍ന്ന് അരകിലോമീറ്റര്‍ നടന്നാണു മുഖ്യമന്ത്രി വാഹന ത്തില്‍ കയറിയത്. ഈ സമയം ആവശ്യത്തിനു പോലീസുകര്‍ സ്ഥലത്തില്ലായിരുന്നു. സുരക്ഷാ വീഴ്ചയേക്കുറിച്ച് ജില്ലാ പോലീസ് ചീഫ് വിശദീകരണം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.