ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു
Monday, May 25, 2015 12:34 AM IST
കോട്ടയം: മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2014ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനു ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2014 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, കൊച്ചിയിലുള്ള ഫിലിം ചേംബര്‍ ഓഫീസ്, മാക്ട, അമ്മ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഫ്ക എന്നിവിടങ്ങളില്‍ ലഭിക്കും. ംംം.സലൃഹമളശഹാ.രീാ എന്ന വെബ്സൈറ്റില്‍നിന്നും ഡൌണ്‍ലോഡ് ചെയ്യാം.


തപാലില്‍ ലഭിക്കേണ്ടവര്‍ 25 രൂപ സ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-10 വിലാസത്തില്‍ അയയ്ക്കണം. അപേക്ഷക ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15 വൈകുന്നേരം അഞ്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.