നഴ്സിംഗ് കരിയര്‍ എന്‍ഹാന്‍സ്മെന്റ് കോഴ്സിനുളള അപേക്ഷകള്‍ 31 വരെ നീട്ടി
Monday, May 25, 2015 12:31 AM IST
തിരുവനന്തപുരം: നഴ്സിംഗ് ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് (നൈസ്) കോഴ്സിലേക്കുളള പ്രവേശനപരീക്ഷ ജൂണ്‍ ഏഴിനു വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, തൊടുപുഴ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. വിദ്യാര്‍ഥികള്‍ക്കുളള അഡ്മിറ്റ് കാര്‍ഡുകള്‍ ജൂണ്‍ അഞ്ചിനുളളില്‍ ഇ-മെയില്‍ ഐഡിയിലേക്ക് അയയ്ക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രിന്റ് എടുത്ത് ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖയുമായി പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പെങ്കിലും ഹാളില്‍ റിപ്പോര്‍ട്ടു ചെയ്യണം. കേരള സര്‍ക്കാരിന്റെ അക്കാദമി ഫോര്‍ സ്കില്‍സ് എക്സലെന്‍സിനു (കേസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നൈസ്.

വിദേശ രാജ്യങ്ങളുടെ അംഗീകാരമുളള പരിശീലന പദ്ധതിയാണ് നൈസ് തയാറാക്കുന്നത്. ബേസിക് ലൈഫ് സപ്പോര്‍ട്ട് ( ആഘട ), അഡ്വാന്‍സ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട് ( അഇഘട ), ക്വാളിറ്റി ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി, ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, എമര്‍ജന്‍സി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ് ആന്‍ഡ് വര്‍ക്ക് എത്തിക്സ് തുടങ്ങിയ വിഷയങ്ങളില്‍ അന്താരാഷ്ട്ര അംഗീകാരമുളള സര്‍ട്ടിഫിക്കറ്റുകള്‍ നൈസ് നല്‍കും. മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, ഹെല്‍ത്ത് അഥോറിറ്റി ഓഫ് അബുദാബി, ദുബായ് ഹെല്‍ത്ത് അഥോറിറ്റി, ഖത്തര്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് തുടങ്ങിയവരുടെ യോഗ്യതാ പരീക്ഷകള്‍ക്കുളള പ്രത്യേക പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമാണ്. തെരഞ്ഞെടുക്കുന്ന പ്രത്യേക വിഭാഗങ്ങള്‍ക്കു പുറമേ, ഇംഗ്ളീഷ്, അറബിക് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം കൈവരിക്കാനും പരിശീലന പരിപാടിയിലൂടെ അവസരമൊരുങ്ങും.


നഴ്സിംഗ് യോഗ്യതയോടൊപ്പം രണ്ടു വര്‍ഷത്തെ പ്രായോഗിക പരിചയംകൂടി നേടിയവര്‍ക്കാണു പ്രവേശനത്തിന് അര്‍ഹത. യോഗ്യതാനിര്‍ണയ പരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. വിദേശത്ത് നേഴ്സിംഗ് ജോലിക്ക് റിക്രൂട്ട്മെന്റ നടത്തുന്നതിനുളള ചുമതല സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമായി നല്‍കി പ്രവാസികാര്യമന്ത്രാലയം ഉത്തരവിറക്കിയതിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ നഴ്സുമാരുടെ റിക്രൂട്ടിംഗ് ചുമതലയുളള ഒഡിഇപിസി, നോര്‍ക്ക എന്നി ഏജന്‍സികളുമായി നഴ്സിംഗ് റിക്രൂട്ട്മെന്റ് കരാറിലേര്‍പ്പെടാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961408800 / 9544303377 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.