കൊച്ചിയില്‍ 3.6 കോടിയുടെ സ്വര്‍ണം പിടിച്ചു
Monday, May 25, 2015 12:30 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം 3.6 കോടി രൂപ വിലമതിക്കുന്ന 13 കിലോഗ്രാം സ്വര്‍ണം പിടിച്ചു. ഈ സീസണില്‍ കൊച്ചി വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. വിമാനത്തില്‍നിന്നിറങ്ങുന്ന യാത്രക്കാരെ ടെര്‍മിനലിലേക്കു കൊണ്ടുവരുന്ന ബസുകളുടെ പിന്‍ സീറ്റിന്റെ ഭാഗത്തുനിന്നാണു സ്വര്‍ണം കണ്െട ടുത്ത്. ഒരു യാത്രക്കാരനെ അറസ്റ് ചെയ്തിട്ടുണ്ട്. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ കസ്റഡിയിലാണ്.


ദുബായില്‍നിന്നു രാവിലെ 8.50ന് കൊച്ചിയില്‍ വന്ന സ്പൈസ് ജെറ്റിന്റെ എസ്ജി. 018-ാം നമ്പര്‍ ഫ്ളൈറ്റിലാണു സ്വര്‍ണം കൊണ്ടുവന്നത്. ഇതിലെ യാത്രക്കാരനായ മൂവാറ്റുപുഴ സ്വദേശി സലിം (47) ആണ് അറസ്റിലായത്. ഇയാള്‍ സന്ദര്‍ശക വീസയില്‍ നിരവധി തവണ ഗള്‍ഫ് യാത്ര നടത്തിയിട്ടുണ്ട്. കള്ളക്കടത്തു സംഘത്തിന്റെ കാരിയറാണു താനെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കരാറടിസ്ഥാനത്തില്‍ ഓടുന്ന ബിഡബ്ള്യുഎഫ്എസ് എന്ന ഏജന്‍സിയുടെ ബസില്‍നിന്നാണു സ്വര്‍ണം കണ്െടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.