വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു
വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു
Monday, May 25, 2015 12:26 AM IST
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചു. അങ്കമാലി കട്ടിങ്ങല്‍ പാറയില്‍ കിലുക്കന്‍വീട്ടില്‍ ജോസിന്റെ മകന്‍ ജ്യോമേഷ് (29) ആണു മരിച്ചത്. ഇന്നലെ രാവിലെ ഇയാളെ സെല്ലിനകത്തു മരിച്ചനിലയില്‍ കണ്െടത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് ഇയാളെ വിയ്യൂരിലെത്തിച്ചത്. ഇയാള്‍ക്കെതിരേ അഞ്ചിലധികം കേസുകളുണ്ട്. പനി ബാധിച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ കടുത്ത നെഞ്ചുവേദന അനുഭവിക്കുന്നതായി പറഞ്ഞിരുന്നു. മഞ്ഞപ്പിത്തബാധയാണെന്നു സംശയമുണ്ടായിരുന്നതായും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതായും ജയില്‍ അധികൃതര്‍ അറിയിച്ചു.


തൃശൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ് നടത്തി. ഇതിനിടെ, മരണത്തില്‍ ദുരൂഹതയുണ്െടന്നു കാണിച്ചു ബന്ധുക്കള്‍ ജയിലധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. ജയിലധികൃതരുടെയോ സഹ തടവുകാരുടെയോ മര്‍ദനമേറ്റാണു ജ്യോമേഷ് മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.