ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം
Sunday, May 24, 2015 11:54 PM IST
തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ ചീഫ് കണ്‍സള്‍ട്ടന്റായി സ്പെഷാലിറ്റി കേഡറില്‍ പ്രൊവിഷണല്‍ പ്രൊമോഷന്‍ ലഭിച്ച ഡോ.പി.എസ്. മോഹന്‍ദാസിനെ പാലാ ജനറല്‍ ആശുപത്രിയിലും ഡോ.ടി.ജെ. മോളി എലിസബത്തിനെയും ഡോ.ഐ. റുക്സാന ബായിയെയും ഡോ.ആര്‍. ഗോപകുമാറിനെയും എറണാകുളം ജനറല്‍ ആശുപത്രിയിലും ഡോ.സി.വി. ജേക്കബിനെ കോട്ടയം ജനറല്‍ ആശുപത്രിയിലും ഡോ.ആര്‍. ജയകുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയിലും ഡോ.കെ.ജെ. നെല്‍സണെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലും നിയമിച്ചു.സീനിയര്‍ കണ്‍സള്‍ട്ടന്റായി സ്പെഷാലിറ്റി കേഡറില്‍ പ്രൊവിഷണല്‍ പ്രൊമോഷന്‍ ലഭിച്ച ഡോ.പി.എ. മുഹമ്മദ് അഷ്റഫിനെയും ഡോ.എം. ഉഷാദേവിയെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ഡോ.കെ.എന്‍. അജിത് കുമാറിനെയും ഡോ. ആഗി എസ്. വാലന്റൈനെയും പാലക്കാട് ജില്ലാ ആശുപത്രിയിലും ഡോ.ഡി. രാജശേഖരനെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും ഡോ.സി.ആര്‍. ജവഹര്‍ബാബുവിനെയും ഡോ.കവിതാ വാസുദേവനെയും പാലാ ജനറല്‍ ആശുപത്രിയിലും ഡോ.എം.ജി. ശോഭനയെയും ഡോ.കെ.വി. രാജനെയും ഡോ.ജി. സുപ്രഭയെയും ഡോ.കെ.പി. മുരളീധരനെയും ഡോ.ആര്‍. ശങ്കര്‍ റാമിനെയും എറണാകുളം ജനറല്‍ ആശുപത്രിയിലും ഡോ.ജി. വേണുഗോപാലിനെ കോട്ടയം ജനറല്‍ ആശുപത്രിയിലും ഡോ.എം.ജെ. സുരേഷ് കുമാറിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഡോ.വി. ജയചന്ദ്രനെ തലശേരി ജനറല്‍ ആശുപത്രിയിലും ഡോ.ടി.കെ. ഗോപാലകൃഷ്ണ പിളളയെ പേരൂര്‍ക്കട ജില്ലാ മോഡല്‍ ആശുപത്രിയിലും ഡോ. ബീനാ ഗോപാലകൃഷ്ണനെയും ഡോ. മിനി കമലയെയും ഡോ.രമാദേവിയെയും ഡോ.സൂസന്‍ കുരുവിളയെയും മഞ്ചേരി ജനറല്‍ ആശുപത്രിയിലും ഡോ.ജി.ഐ. ബിപിനെ കൊല്ലം ജില്ലാ ആശുപത്രിയിലും ഡോ.കെ. ദിലീപിനെ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഡോ.എസ്. മായാദേവിയെ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഡോ. ആനിയമ്മ ജോര്‍ജിനെയും ഡോ.എസ്.വി. സുബ്രമണ്യനെയും തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലും ഡോ.ഒ.എസ്. സെല്‍വനെയും ഡോ. ഇന്ദു വി. നായരെയും തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലും നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.