വിഎസ്: ഭിന്നതയില്ലെന്ന് എസ്ആര്‍പി
വിഎസ്: ഭിന്നതയില്ലെന്ന് എസ്ആര്‍പി
Sunday, May 24, 2015 11:51 PM IST
കൊച്ചി: വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര, സംസ്ഥാന നേതാക്കള്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം സംബന്ധിച്ചു കേന്ദ്രനേതൃത്വത്തില്‍ അഭിപ്രായഭിന്നതയെന്നതു ദുരാരോപണം മാത്രമാണെന്നു പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യാത്ത കാര്യങ്ങളാണു മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. എല്ലാ കാര്യങ്ങളും അടുത്ത കേന്ദ്രക്കമ്മിറ്റി പരിഗണിക്കും. അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമുണ്ടാകും. ഇതില്‍ ഭയപ്പാടിന്റെ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.