എല്‍പി, യുപി സ്കൂള്‍ ഘടനയില്‍ മാറ്റമുണ്ടാകില്ല
എല്‍പി, യുപി സ്കൂള്‍ ഘടനയില്‍ മാറ്റമുണ്ടാകില്ല
Sunday, May 24, 2015 11:50 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍പി, യുപി സ്കൂള്‍ ഘടനയില്‍ മാറ്റമുണ്ടാകില്ലെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. അഞ്ചാം ക്ളാസ് എല്‍പി സ്കൂളിന്റെ യും എട്ടാം ക്ളാസ് യുപി സ്കൂളിന്റെ യും ഭാഗമായി മാറ്റുക എന്നതു സം സ്ഥാനത്ത് പ്രായോഗികമല്ല. കോട തി വിധിയുണ്െടന്ന പ്രചാരണത്തി ന്റെ അടിസ്ഥാനത്തില്‍ പല എല്‍പി, യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അധികൃതര്‍ ടി.സി നല്കാ ന്‍ വിസമ്മതിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രണ്ടു സ്വകാര്യ സ്കൂള്‍ മാനേജര്‍മാര്‍ ഫയല്‍ ചെയ്ത കേസി ല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബ ഞ്ചാണ് ഇത്തരത്തിലൊരു വിധി പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടു നിരവധി ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബ ഞ്ചിന്റെ പരിഗണനയിലാണ്. ഡിവി ഷന്‍ ബഞ്ച് അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.